എം.സി.വൈ.എം - കെ.എം.ആർ.എം ജേതാക്കളായ കൊച്ചിൻ ഹരിക്കെയിൻസ് ടീം
കുവൈത്ത് സിറ്റി: എം.സി.വൈ.എം - കെ.എം.ആർ.എം സംഘടിപ്പിച്ച തായ്ബ യുവ ടി 20 സീസൺ 10 ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു.
16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ തുടർച്ചയായ അഞ്ചാം തവണയും കൊച്ചിൻ ഹരിക്കെയിൻസ് വിജയികളായി. ടീം റോയൽ സ്റ്റാർ രണ്ടാം സ്ഥാനം നേടി.
അർദിയ ഗ്രൗണ്ടിൽ സമാപന ചടങ്ങ് എം.സി.വൈ.എം ഡയറക്ടർ ജോൺ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു.
ടൂർണമെന്റിന്റെ സ്പോൺസർമാരായ തയ്ബ ഹോസ്പിറ്റൽ, ഓൺ കോസ്റ്റ്, അൽ മുല്ല എക്സ്ചേഞ്ച് എന്നിവരുടെ പ്രതിനിധികളും കെ.എം.ആർ.എം - എം.സി.വൈ.എം ഭാരവാഹികളും പങ്കെടുത്തു. വിജയികൾക്ക് ട്രോഫിയും മെഡലുകളും കാഷ് അവാർഡുകളും വിതരണം ചെയ്തു. ടൂർണമെന്റിന്റെ ഭാഗമായി സ്മരണിക പ്രകാശനം ചെയ്തു.
മുൻ സീസണുകളിലെ കൺവീനർമാർ, കുവൈത്ത് നാഷനൽ ക്രിക്കറ്റ് ടീമിൽ അംഗങ്ങളായ മലയാളി താരങ്ങൾ എന്നിവരെ ആദരിച്ചു. എം.സി.വൈ.എം പ്രസിഡന്റ് ലിബിൻ കെ ബെന്നി, ഷിബു ജേക്കബ്, അജി വർഗീസ്, ഷൈജു നിലയ്ക്കൽ, അനു വർഗീസ്, ഷിബു പാപ്പച്ചൻ, ജെയിംസ് കെ.എസ്, ജിൽറ്റോ ജയിംസ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.