ക്രെസന്റ് ഇൻവെസ്റ്റ്മെന്റ് പദ്ധതി ഒന്നിലെ നിക്ഷേപവും ലാഭവിഹിതവും സലീം ഹാജി പാലോത്തിൽ സമീറിന് നൽകി വിതരണോദ്ഘാടനം നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ക്രസന്റ് സെന്റർ കുവൈത്ത് നിക്ഷേപക സംഗമവും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ആദരവും സംഘടിപ്പിച്ചു. ഫർവാനിയ ഗ്രീൻ പെപ്പർ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി രക്ഷാധികാരി നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് നൗഷാദ് കക്കറയിൽ അധ്യക്ഷതവഹിച്ചു.
ക്രസന്റ് സെന്റർ വർഷവും നൽകുന്ന എജുക്കേഷൻ എംപവർമെന്റ് അവാർഡിനെ അധികരിച്ച് ഡയറക്ടർ ബോർഡ് മെംബർ ഗഫൂർ അത്തോളി സംസാരിച്ചു. ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളായ മുഹമ്മദ് ഹാദി ഇസ്ഹാൻ, ജാഫർ സാദിഖ്, ഫാത്തിമ അഫ്രിൻ, എ.അൻസില, ആമിന അനീസ് മുഹമ്മദ്, അസ്സ ബഷീർ, ഫാത്തിമ സന, ഫാത്തിമ ഹുദാ, റിഫ ഫാത്തിമ എന്നിവർക്കുള്ള അവാർഡ് ക്രസന്റ് സെന്റർ ഡയറക്ടർ ബോർഡ് അംഗങ്ങളും ഭാരവാഹികളും ചേർന്ന് വിതരണംചെയ്തു. ക്രസന്റ് ഫൂച്ചർ ഇൻവെസ്റ്റ്മെന്റ് പദ്ധതിയുടെ ആദ്യ സ്കീമിന്റെ നിക്ഷേപവും ലാഭവിഹിതവും വിതരണംചെയ്തു.
പദ്ധതി നടത്തിപ്പ് സംബന്ധിച്ച് സി.എഫ്.ഐ ഗവേണിങ് ബോർഡ് ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂർ വിശദീകരിച്ചു. കോയ വളപ്പിൽ, സലീം ഹാജി പാലോത്തിൽ, ഇല്യാസ് പാഴൂർ, അബ്ദുൽ റഷീദ് കല്ലൂർ, റഷീദ് ഉള്ളിയേരി, ഷാജഹാൻ പാലാറ എന്നിവർ സംസാരിച്ചു. ലത്തീഫ് എം.വി ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഷഫീഖ് വി.എ സ്വാഗതവും സെക്രട്ടറി അഷ്റഫ് മണക്കടവൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.