കുവൈത്തിൽ 900 പേർക്കുകൂടി കോവിഡ്​; 10 മരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 264 ഇന്ത്യക്കാർ ഉൾപ്പെടെ 900 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവർ 20,646 ആയി. 10 ​പേർകൂടി മരിച്ചതോടെ കോവിഡ്​ മരണം 148 ആയി. ശനിയാഴ്​ച 232 പേർ ഉൾപ്പെടെ 5747 പേർ രോഗമുക്തി നേടി. ബാക്കി 14,569 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 192 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 268,154 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഫർവാനിയ ഗവർണറേറ്റ്​ 319, ഹവല്ലി ഗവർണറേറ്റ്​ 144, അഹ്​മദി ഗവർണറേറ്റ്​ 301, ജഹ്​റ ഗവർണറേറ്റ്​ 83, കാപിറ്റൽ ഗവർണറേറ്റ്​ 53 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 78, ഫർവാനിയ 100, മഹബൂല 68, മംഗഫ്​ 67, ഖൈത്താൻ 67 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടു.

കർഫ്യൂ ലംഘനം: ആറുപേർ അറസ്​റ്റിൽ
കുവൈത്ത്​ സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട്​ വെള്ളിയാഴ്​ച കുവൈത്തിൽ ആറു പേർ അറസ്​റ്റിലായി. പിടിയിലായ എല്ലാവരും കുവൈത്തികളാണ്​. കാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിൽ ഒാരോരുത്തർ, ഹവല്ല, അഹ്​മദി ഗവർ​​ണറേറ്റുകളിൽ രണ്ടുപേർ വീതം എന്നിങ്ങനെയാണ്​ പിടിയിലായത്​. ജഹ്​റ, മുബാറക്​ അൽ കബീർ ഗവർണറേറ്റുകളിൽ ആരും പിടിയിലായില്ല.

Tags:    
News Summary - covid19-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.