കുവൈത്ത് സിറ്റി: ഏപ്രിൽ ഒന്നുമുതൽ 30 വരെ കുവൈത്തിൽ താമസ നിയമലംഘകർക്ക് പിഴ കൂടാതെ നാടുവിടാൻ അവസരം നൽകിയെങ്കിലും യാത്രാവിമാനങ്ങൾ നിർത്തിവെച്ചത് കാരണം അനിശ്ചിതത്വം. സ്വന്തം പൗരന്മാരെ തിരിച്ചു കൊണ്ട് പോകാൻ സന്നദ്ധത അറിയിച്ച ചില രാജ്യങ്ങൾക്ക് പ്രത്യേക വിമാനസർവിസ് നടത്താൻ കുവൈത്ത് വ്യോമയാന വകുപ്പ് നേരത്തെ അനുമതി നൽകിയിരുന്നു.
എന്നാൽ, തിരിച്ചുവരുന്നവർ വൈറസ് മുക്തരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ദിവസം മുംബൈയിലേക്ക് ഷെഡ്യൂൾ ചെയ്ത ജസീറ എയർവേയ്സ് വിമാനം ഇന്ത്യയിൽനിന്ന് അനുമതി ലഭിക്കാത്തതിനാൽ റദ്ദാക്കിയിരുന്നു.
ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസികൾക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്തി തിരിച്ചുപോവുന്നതിന് ഒേട്ടറെ കടമ്പകളുണ്ട്. നിലവിലെ സങ്കീർണ സാഹചര്യത്തിൽ സർക്കാർ തലത്തിലെ ചർച്ചകളിലൂടെ വഴിതെളിയുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.
താമസ നിയമലംഘകർക്ക് പിഴ ഒഴിവാക്കി രാജ്യം വിടാൻ അവസരം നൽകുേമ്പാൾ പ്രയോജനപ്പെടുത്താൻ കഴിയുന്നത് ഒരു ലക്ഷത്തിലേറെ പേർക്കാണ്. ഇതിൽ 24,000ത്തിലധികം ഇന്ത്യക്കാരുമുണ്ടാവും. താമസ രേഖയില്ലാതെ കഴിയുന്നവരിൽ ഭൂരിഭാഗവും താഴ്ന്ന വരുമാനക്കാരാണ്.
കഴിഞ്ഞ തവണ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോൾ സംഘടനകൾ ഇടപെട്ടാണ് ഒേട്ടറെ പേർക്ക് ടിക്കറ്റ് ഒരുക്കിയതും പാസ്പോർട്ട് ഇല്ലാത്തവർക്ക് ഒൗട്ട് പാസ് ലഭ്യമാക്കിയതും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ സംഘാടനകൾക്ക് പരിമിതിയും സാമ്പത്തിക പരാധീനതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.