671 പേർക്ക്​ കൂടി കോവിഡ്​; 727 പേർക്ക്​ രോഗമുക്തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വെള്ളിയാഴ്​ച 671 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 125,337 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​​​ച 727 പേർ ഉൾപ്പെടെ 116,202 പേർ രോഗമുക്തി നേടി.

ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 773 ആയി. ബാക്കി 8362 പേരാണ്​ ചികിത്സയിലുള്ളത്​. 108 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 6221 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

തീവ്രപരിചരണ വിഭാഗത്തിൽ നാലുപേർ വർധിച്ചെങ്കിലും പുതിയ കേസുകളേക്കാൾ അധികം രോഗമുക്തി റിപ്പോർട്ട്​ ചെയ്​തതാണ്​ വെള്ളിയാഴ്​ചത്തെ ആശ്വാസവിവരം. ​െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്​. ഇവരിലേറെ പേരും പ്രായമേറിയവരും പഴക്കംചെന്ന രോഗമുള്ളവരുമാണ്​. ഇതാണ്​ സമീപ ദിവസങ്ങളിലെ കൂടിയ കോവിഡ്​ മരണങ്ങളു​ടെ പ്രധാന കാരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.