486 പേർക്കുകൂടി കോവിഡ്​; 623 രോഗമുക്തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വ്യാഴാഴ്​ച 486 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,39,308 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. 623 പേർ ഉൾപ്പെടെ 1,31,049 പേർ രോഗമുക്തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 861 ആയി. ബാക്കി 7398 പേരാണ്​ ചികിത്സയിലുള്ളത്​. 92 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

6250 പേരിലാണ്​ പുതുതായി​ പരിശോധന നടത്തിയത്​. ആകെ 10,42,235 പേർക്ക് രാജ്യത്ത് ഇതുവരെ പരിശോധന നടത്തി​. ദിവസങ്ങളായി പുതിയ കേസുകളെക്കാൾ കൂടുതലാണ്​ രോഗമുക്തി. അതുകൊണ്ടുതന്നെ ആകെ കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറയുന്നു. തീവ്രപരിചരണ വിഭാഗത്തിലും ഗണ്യമായ കുറവുണ്ട്​. 140ന്​ മുകളിലുണ്ടായിരുന്നതാണ്​ ക്രമേണ കുറഞ്ഞുവന്ന്​ 92ൽ എത്തിയത്​. പ്രതിദിന മരണ നിരക്കിലും കുറവ്​ തന്നെയാണുള്ളത്​. കുവൈത്തി​ൽ സമീപ ദിവസങ്ങളിലെ കോവിഡ്​ റിപ്പോർട്ട്​ ആശ്വാസകരമാണ്​. നവംബറിൽ കോവിഡ്​ വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന്​ വിലയിരുത്തലുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച വർധന ഉണ്ടായിട്ടില്ല. അന്തരീക്ഷ ഉൗഷ്​മാവ്​ കുറഞ്ഞുവരുന്നതിനാൽ അടുത്ത മാസം നിർണായകമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.