കുവൈത്ത് സിറ്റി: ഷാമിയ, സഅദ് അൽ അബ്ദുല്ല എന്നിവിടങ്ങളിലെ സഹകരണ സംഘങ്ങൾ കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൂട്ടി. കഴിഞ്ഞ ആഴ്ച ഷാമിയയിലെ സഹകരണ സംഘത്തിൽ സന്നദ്ധ സേവനം അനുഷ്ഠിച്ചിരുന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സഅദ് അൽ അബ്ദുല്ലയിൽ ജീവനക്കാരനാണ് വൈറസ് ബാധിച്ചത്. രാജ്യത്തെ വിവിധ സഹകരണ സംഘങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നത് ആശങ്കാജനകമാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയശേഷം സഹകരണ സംഘങ്ങളെ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നുണ്ട്.
മാസ്കും കൈയുറയും ധരിപ്പിച്ച് സാമൂഹിക അകലം പാലിക്കുന്ന വിധത്തിൽ നിയന്ത്രിച്ച് മാത്രമേ ആളുകളെ ജംഇയ്യകളിലേക്ക് കടത്തിവിടുന്നുള്ളൂ. പ്രവേശന കവാടങ്ങളിൽ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ മേൽനോട്ടത്തിനുണ്ട്. എന്നിട്ടും വിവിധ സഹകരണ സംഘങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ വിവിധ സഹകരണ സംഘങ്ങളിൽ പത്തിലേറെ ജീവനക്കാർക്ക് കോവിഡ് ബാധിച്ചു. ഇൗ കേന്ദ്രങ്ങളിൽ അധികൃതർ അണുനശീകരണം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.