കുവൈത്ത് സിറ്റി: കോവിഡ് ബാധിത രാജ്യങ്ങളിൽനിന്ന് കൊണ്ടുവന്ന് ക്യാമ്പുകളിൽ പാർ പ്പിച്ചവരിൽ ഭൂരിഭാഗവും വീട്ടിലേക്ക് മടങ്ങി. 294 പേർ കൂടിയാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഖൈറാൻ റിസോർട്ട്, അൽകൂത്ത് ഹോട്ടൽ, ജോൻ റിസോർട്ട് എന്നിവിടങ്ങളിലായി 906 പേരെയാണ് ആരോഗ്യ മന്ത്രാലയം പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നത്. നിശ്ചിതകാലം കഴിഞ്ഞ് മിഷ്രിഫിൽ കൊണ്ടുപോയി അവസാന പരിശോധനയും നടത്തി പൂർണ ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കിയാണ് ഇവരെ വീടുകളിലയച്ചത്.
വീട്ടിലും കുറച്ചുദിവസം ഇവർക്ക് ആരോഗ്യ മന്ത്രാലയത്തിെൻറ നിരീക്ഷണമുണ്ടാവും. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരെ വിട്ടയക്കും. നിരീക്ഷണകാലം കഴിയാറായ ഭൂരിഭാഗം പേർക്കും ഇതുവരെ രോഗലക്ഷണങ്ങളില്ല. ആരോഗ്യമന്ത്രാലയത്തിെൻറ നേരിട്ടുള്ള നിയന്ത്രണത്തിൽ മികച്ച സൗകര്യങ്ങളോടെയാണ് വൈറസ്ബാധിത രാജ്യങ്ങളിൽനിന്ന് കൊണ്ടുവന്ന സ്വദേശികളെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.