കുവൈത്ത് സിറ്റി: കോവിഡ് 19 മഹാമാരിയായി പടരുേമ്പാൾ പ്രതിരോധ രംഗത്ത് മനുഷ്യപ്പറ ്റിെൻറ മഹാമാതൃകതീർത്ത് കുവൈത്തിെൻറ മാതൃക. സ്വദേശികളുടെയും വിദേശികളുടെയും ആര ോഗ്യ സംരക്ഷണത്തിന് കുവൈത്ത് സ്വീകരിക്കുന്ന നടപടികൾ മാതൃകാപരമാണ്. രാജ്യത്തി െൻറ മുഖ്യവരുമാനമായ പെട്രോളിയത്തിെൻറ വില പകുതിയായി കുറഞ്ഞിട്ടും അതൊന്നും ചർച്ചയിലേ ഇല്ല. ദീർഘമായ പൊതുഅവധി പ്രഖ്യാപിച്ചപ്പോൾ വാണിജ്യപരമായ നഷ്ടം പരിഗണിച്ചില്ല. മനുഷ്യനാണ് മുഖ്യം എന്ന് കുവൈത്ത് ഭരണകൂടം അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസിനെ പടികടത്താൻ സർക്കാർ മെഷിനറി കഠിനപ്രയത്നത്തിലാണ്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഒരു കുറവും വരുത്താതിരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് പരിശോധനക്ക് മിഷ്രിഫിൽ എത്തുന്ന പതിനായിരങ്ങൾക്ക് മാസ്കും ലഘുഭക്ഷണവും സൗജന്യമായി വിതരണം ചെയ്യുന്നതായിരുന്നു തിങ്കളാഴ്ചത്തെ ഹൃദ്യമായ കാഴ്ച.
കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ കുടുങ്ങിയവർക്കായും നിരവധി തീരുമാനങ്ങളെടുത്തു. ആറുമാസ കാലാവധി കഴിഞ്ഞാലും കുവൈത്തിലേക്കു വരാം. തൊഴിലാളി കുവൈത്തിലില്ലെങ്കിലും ഇഖാമ പുതുക്കാം, സന്ദർശക വിസയിൽ രാജ്യത്ത് എത്തി വിസ കാലാവധി കഴിയാറായവർക്ക് രണ്ടുമാസം വിസ കാലാവധി നീട്ടി നൽകി. താമസ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന നിർത്തിവെച്ചിരിക്കുകയാണ്.
കോവിഡ് പ്രതിരോധത്തിൽ രാജ്യം അനുഭവിക്കുന്ന സമ്മർദം കുറക്കാൻ വിദേശികളെ നാടുകടത്തി എണ്ണം കുറക്കണമെന്ന നിർദേശം സർക്കാർ അംഗീകരിച്ചില്ല. ഇതിനെല്ലാം അപ്പുറത്താണ് കുവൈത്ത് ഭരണാധികാരികളുടെ ആശ്വാസ വാക്കുകൾ. രാജ്യനിവാസികളായ വിദേശികളുടെയും ആരോഗ്യം കുവൈത്തിന് പ്രധാനമാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആറുമാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ കരുതിയിട്ടുണ്ടെന്നും ആരും ഭയക്കേണ്ടെന്നും സർക്കാർ വ്യക്തമാക്കിയത് ഭീതിയിലായിരുന്ന ജനത്തിന് കുറച്ചൊന്നുമല്ല ആശ്വാസം പകർന്നിട്ടുള്ളത്. പ്രതിസന്ധി അവസരമാക്കി സാധനങ്ങൾക്ക് വില കൂട്ടിവിൽക്കുന്നവരെ പിടികൂടാൻ വ്യാപക പരിശോധനയാണ് നടക്കുന്നത്. ഒരു ദയയും കാണിക്കാതെ ഇത്തരം സ്ഥാപനങ്ങൾ പൂട്ടിക്കുകയാണ്. ഇൗ പ്രതിസന്ധിക്കിടയിലും ഫലസ്തീനിൽ കോവിഡ് പ്രതിരോധത്തിനായ 55 ലക്ഷം ഡോളർ സഹായമായി നൽകി. കുവൈത്തിെൻറ കാരുണ്യത്തിെൻറ കൈ നീണ്ട രാജ്യങ്ങൾ നിരവധിയാണ്. യുദ്ധത്തിലൂടെ കുവൈത്തിനെ തച്ചുതരിപ്പണമാക്കിയ ഇറാഖിനും കുവൈത്ത് വാരിക്കോരിക്കൊടുക്കുന്നു.
സ്കൂളുകൾ, അനാഥാലയങ്ങൾ, തൊഴിൽ കേന്ദ്രങ്ങൾ തുടങ്ങി കുവൈത്ത് സാമ്പത്തിക സഹായത്താൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിരവധിയാണ്. ഐക്യരാഷ്ട്ര സഭ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് മാനുഷിക സേവനത്തിെൻറ ലോക നായക പട്ടം നൽകി ആദരിച്ചിരുന്നു. അമീർ മുന്നിൽനിന്ന് നയിക്കുേമ്പാൾ സഹായമനഃസ്ഥിതി പടരുകയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ കൂടി പങ്കാളികളാക്കാൻ കുവൈത്ത് റെഡ് ക്രസൻറ് പദ്ധതി ആവിഷ്കരിച്ചിരുന്നു; അടുത്ത തലമുറയും കാരുണ്യം കണ്ടുപഠിക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.