Posted On
date_range Updated On
date_range 589 പേർക്കുകൂടി കോവിഡ്; 660 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച 589 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,25,926 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 660 പേർ ഉൾപ്പെടെ 1,16,862 പേർ രോഗമുക്തി നേടി. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 779 ആയി. ബാക്കി 8285 പേരാണ് ചികിത്സയിലുള്ളത്.
110 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 5171 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ ഒരാൾ കൂടിയപ്പോൾ പുതിയ കേസുകൾ കുറഞ്ഞു. മരണനിരക്ക് വെള്ളിയാഴ്ചത്തെ പോലെ ആറായി തുടർന്നു. െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്. ഇവരിലേറെ പേരും പ്രായമേറിയവരും പഴക്കംചെന്ന രോഗമുള്ളവരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.