ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു

കോവിഡ് നിയന്ത്രണവിധേയം -കുവൈത്ത് ആരോഗ്യമന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് സ്ഥിതിഗതികൾ സുസ്ഥിരവും നിയന്ത്രണ വിധേയവുമാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. 13ാമത് ഇസ്‍ലാമിക് ഓർഗനൈസേഷൻ ഫോർ മെഡിക്കൽ സയൻസസിന്റെ സമ്മേളനത്തോടനുബന്ധിച്ചാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. എല്ലാ ദിവസവും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

ദിവസവും ക്രമരഹിത സാംപിളുകൾ ആരോഗ്യ മന്ത്രാലയം ശേഖരിക്കുന്നുണ്ട്. ഇവ സൂക്ഷ്മപരിശോധന നടത്തുകയും രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതായും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ എക്സ്.ബി.ബി-1.5 എന്ന ഉപവകഭേദം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Covid is in control - Kuwait Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.