കുവൈത്ത് സിറ്റി: കുവൈത്തിൽ 122 ഇന്ത്യക്കാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും നേരത്തേ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്. ഇതോടെ കുവൈത്തിലെ കോവിഡ് ബാധിതരായ ഇന്ത്യക്കാർ 2212 ആയി. രണ്ട് ഇന്ത്യക്കാരടക്കം അഞ്ചുപേരുടെ മരണം ഞായറാഴ്ച സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 38ഉം ഇന്ത്യക്കാരുടെ മരണം 14ഉം ആയി. ഞായറാഴ്ച മരണം സ്ഥിരീകരിച്ച ഇന്ത്യക്കാരിൽ ഒരാൾ കോഴിക്കോട് മാങ്കാവ് സ്വദേശി മഹ്റൂഫ് (43) ആണ്.
364 പേർക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 14 പേർ വിദേശത്തുനിന്ന് വന്നവരും 348 പേർ നേരത്തെ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്. ബ്രിട്ടനിൽനിന്ന് വന്ന 14 കുവൈത്തികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. 53 കുവൈത്തികൾ, 122 ഇന്ത്യക്കാർ, 75 ഇൗജിപ്തുകാർ, 37 ബംഗ്ലാദേശികൾ, ഒമ്പത് ഫിലിപ്പീനികൾ, ഒമ്പത് സിറിയക്കാർ, എട്ട് പാകിസ്താനികൾ, ആറ് ബിദൂനികൾ, ആറ് നേപ്പാൾ പൗരന്മാർ, അഞ്ച് തുർക്കി പൗരന്മാർ, നാല് ശ്രീലങ്കക്കാർ, മൂന്ന് സൗദി പൗരന്മാർ, മൂന്ന് ഫലസ്തീൻ പൗരന്മാർ, രണ്ട് ഇറ്റാലിയൻ പൗരന്മാർ, മലാവി, ലബനാൻ, യമൻ, ഇന്തോനേഷ്യ, ജോർഡൻ, ഇത്യോപ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഒാരോരുത്തർ എന്നിവർക്ക് നേരത്തെ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പിടിപെട്ടത്.
രണ്ട് കുവൈത്തികൾക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.