കോ​വി​ഡ്​: 172 പു​തി​യ കേ​സു​ക​ൾ; 250 രോ​ഗ​മു​ക്തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ശ​നി​യാ​ഴ്​​​ച 172 കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 1,49,449 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. ശ​നി​യാ​ഴ്​​ച 250 പേ​ർ ഉ​ൾ​പ്പെ​ടെ 145,380 പേ​ർ രോ​ഗ​മു​ക്തി നേ​ടി. മൂ​ന്നു​​​​ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 929 ആ​യി. ബാ​ക്കി 3140 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 36 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 2132 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 12,41,264 പേ​ർ​ക്കാ​ണ്​ കു​വൈ​ത്തി​ൽ ഇ​തു​വ​രെ ​കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പു​തി​യ കേ​സു​ക​ളും ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ​യും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ​യും എ​ണ്ണ​വും മ​ര​ണ​നി​ര​ക്കും മൊ​ത്ത​ത്തി​ൽ കു​റ​ഞ്ഞു​വ​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.