Posted On
date_range Updated On
date_range 742 പേർക്കുകൂടി കോവിഡ്; 626 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച 742 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 131,205 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 626 പേർ ഉൾപ്പെടെ 121,889 പേർ രോഗമുക്തി നേടി. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 808 ആയി. ബാക്കി 8508 പേരാണ് ചികിത്സയിലുള്ളത്. 114 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 5278 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 9,60,725 പേർക്ക് കുവൈത്തിൽ കോവിഡ് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.