Posted On
date_range Updated On
date_range 3683 പേർക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ റെക്കോഡ് ഭേദിച്ച് ഉയരുന്നു. 3683 പേർക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 544 പേർ രോഗമുക്തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2472 ആയി. 36,318 പേർക്ക് കൂടിയാണ് പരി ശോധന നടത്തിയത്. ആക്ടീവ് കോവിഡ് കേസുകൾ 20,889 ആയി ഉയർന്നു. 147 പേരാണ് കോവിഡ് വാർഡുകളിൽ ചികിത്സയിൽ കഴിയുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ 14 പേരുണ്ട്. കുവൈത്ത് (20,889), ബഹ്റൈൻ (11,061), ഖത്തർ (25,131), ഒമാൻ (3059), സൗദി (27,129), യു.എ.ഇ (32,120) എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ ആക്ടീവ് കോവിഡ് കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.