കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ പ്രവേശന വിലക്ക് നീണ്ടുപോകുന്നതിനാൽ എയർപോർട്ട് ടാക്സി ജീവനക്കാർ വൻ പ്രതിസന്ധിയിൽ.വിദേശികളുടെ പ്രവേശന വിലക്കും വിദേശത്തുനിന്ന് വരുന്ന കുവൈത്തികൾക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഏർപ്പെടുത്തിയതുമാണ് എയർപോർട്ട് ടാക്സി ജീവനക്കാരുടെ ഉപജീവനത്തെ പ്രതിസന്ധിയിലാക്കിയത്. വിരലിലെണ്ണാവുന്ന വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ ഒാരോ ദിവസവും എത്തുന്നത്. അതിലാകെട്ട പരമാവധി 35 യാത്രക്കാർ മാത്രം. ചില വിമാനങ്ങളിൽ രണ്ടോ മൂന്നോ ആളുകൾ മാത്രമാണുള്ളത്.
യാത്രക്കാരെ ലഭിക്കാത്തതു മാത്രമല്ല ഒരു മെച്ചവുമില്ലാതെ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിയും വരുന്നു. എയർപോർട്ട് ടാക്സികൾ വിമാനത്താവളത്തിൽനിന്നുള്ള യാത്രക്കാരെ മാത്രം ആശ്രയിച്ചാണ് നിലനിൽക്കുന്നത്. വിമാനത്താവളത്തിെൻറ പ്രവർത്തനം നാമമാത്രമായതോടെ ഇവരും പ്രതിസന്ധിയിലായി. വിമാനത്താവളത്തിൽ ആളനക്കമില്ലാത്ത സ്ഥിതിയാണ്. പ്രശ്നങ്ങളെല്ലാം തീരും, ജീവിതം സാധാരണ നിലയിലാകും എന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ് ഇവർ. കുവൈത്തിലേക്ക് വരുന്നവർക്ക് ഹോട്ടൽ റിസർവേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇൗ മാതൃകയിൽ ടാക്സി റിസർവേഷനും നിർബന്ധമാക്കണമെന്ന ആവശ്യം ഇവർ മുന്നോട്ടുവെക്കുന്നു.ജീവിതം പ്രതിസന്ധിയിലായ എയർപോർട്ട് ടാക്സി ജീവനക്കാർക്കായി സർക്കാർ പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതുസംബന്ധിച്ച് ശുഭവാർത്തകളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.