പാർട്​ ടൈം ഗാർഹികത്തൊഴിലാളികളെ നിയമിക്കരുത്​

കുവൈത്ത് സിറ്റി: പാർട്​ ടൈം ഗാർഹികത്തൊഴിലാളികളെ നിയമിക്കരുതെന്ന്​ സ്വദേശികളോടും വിദേശികളോടും താമസകാര്യ വകുപ്പ്​ ആവശ്യപ്പെട്ടു. കോവിഡ്-19 പ്രതിരോധിക്കുന്നതി​​െൻറ ഭാഗമായാണ്​ മണിക്കൂര്‍ വേതന നിരക്കില്‍ ഗാര്‍ഹിക ജീവ നക്കാരെ ജോലിക്ക്​ വെക്കുന്നത്​ നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ വകുപ്പ്​ നിര്‍ദ്ദേശിച്ചത്​.

പലയിടത്തും പോയി വരുന്ന ഇവർ വഴി വൈറസ്​ കുടുംബത്തിൽ എത്താൻ സാധ്യത ഏറെയാണ്​. കൂടുതല്‍ പേരുമായി ഇടപഴകുന്നതു മൂലമാണ് ഇത്തരം ജോലിക്കാർ വഴി കോറോണ പടരാന്‍ സാധ്യതയേറുന്നത്​. പൊതുവെ വിദ്യാഭ്യാസം കുറവായിരിക്കും ഇത്തരം തൊഴിലാളികൾക്ക്​. വൈറസ്​ പ്രതിരോധ മാർഗങ്ങളെ കുറിച്ച്​ വലിയ ധാരണ പലർക്കും ഉണ്ടാവില്ല.

ഇവർ വഴി കുട്ടികളിലേക്ക്​ വൈറസ്​ എത്താൻ സാധ്യതയുണ്ടെന്നും താമസകാര്യ വകുപ്പ്​ അണ്ടര്‍ സെക്രട്ടറി മേജർ ജനറല്‍ തലാല്‍ അൽ മഅറഫി വ്യക്തമാക്കി. പൊതുതാല്‍പര്യം സംരക്ഷിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥരുമായി രാജ്യനിവാസികൾ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Covid 19 virus-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.