കുവൈത്ത് സിറ്റി: കുവൈത്തിലുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്ക് സകാത്ത് ഹൗസില്‍നിന്ന് സഹായം തേടാമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത ബൈത്തുസകാത്ത് അധികൃതർ നിഷേധിച്ചു.
ബ്രിട്ടീഷ് എംബസിയുമായി ഒരു ഏകോപനവും ബൈത്തുസകാത്ത് നടത്തിയിട്ടില്ലെന്നും എന്തെങ്കിലും ഇടപാട് ഉണ്ടാവുകയാണെങ്കിൽഅത് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ ബൈത്തുസകാത്ത് ഒരു കേസും സ്വീകരിക്കുന്നില്ലെന്നും മന്ത്രിസഭയുടെ തീരുമാനപ്രകാരം ജീവനക്കാര്‍ അവധിയിലാണെന്നും ബൈത്തുസകാത്ത് ഉറവിടങ്ങള്‍ സൂചിപ്പിച്ചു. മാത്രമല്ല,
നിലവില്‍ രജിസ്റ്റര്‍ ചെയ്ത മാര്‍ച്ച് മാസത്തെ സംഭാവന ധനമന്ത്രാലയമാണ് നല്‍കുന്നതെന്നും അധികൃതര്‍ അല്‍ റായി ദിനപത്രത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.