പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: രാജ്യത്ത് വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗൺസലിങ് സേവനം ആരംഭിക്കുന്നു. സംഘർഷങ്ങളെയും സമ്മർദങ്ങളെയും അതിജീവിക്കാൻ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കൗൺസലിങ്, കുടുംബ മാർഗനിർദ്ദേശ കേന്ദ്രങ്ങൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മറിയം അൽ അനാസി അറിയിച്ചു.
ഉച്ചക്ക് രണ്ട് മുതല്‍ ഏഴ് വരെയും വൈകീട്ട് അഞ്ച് മുതൽ എട്ട് വരെയുമായി രണ്ട് ഘട്ടങ്ങളിലായിരിക്കും വിവിധ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. മനഃശാസ്ത്ര പരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് കേന്ദ്രങ്ങളില്‍ കൗൺസലിങ് നടത്തുക. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കൾക്കും കൗൺസലിങ് സേവനം ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.