Posted On
date_range Updated On
date_range കുവൈത്തിയുടെ കൊലപാതകത്തിനിടയാക്കിയത് ഇഖാമ പുതുക്കൽ തർക്കം
കുവൈത്ത് സിറ്റി: ഖൈത്താനിൽ കുവൈത്ത് പൗരൻ കൊല്ലപ്പെടാൻ ഇടയാക്കിയത് ഇഖാമ പുതുക്കലുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് റിപ്പോർട്ട്. ഇൗജിപ്ത് പൗരനാണ് കുവൈത്തി സ്പോൺസറെ കുത്തിക്കൊലപ്പെടുത്തിയത്. 51കാരനായ സ്വദേശി പൂളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കെട്ടിട കാവൽക്കാരനാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമിൽ വിവരം അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോൾ ആഴത്തിലുള്ള ഏഴ് കുത്തേറ്റതായി വ്യക്തമായി. വ്യവസായ മേഖലയിൽ ഒളിവിൽ കഴിയവെയാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.