കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷം ഏഷ്യയിലെയും പസഫിക്കിലെയും വികസ്വര സമ്പദ്‍വ്യവസ്ഥകൾക്ക് ഭീഷണിയാണെന്ന് ഏഷ്യൻ ഡവലപ്പ്‌മെന്റ് ബാങ്ക്(എ.ഡി.ബി). ഊർജ സുരക്ഷ, വ്യാപാരം, പണമയക്കൽ, നിക്ഷേപ ആത്മവിശ്വാസം, മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത എന്നിവക്കും ഇത് ഭീഷണിയാണെന്നാണ് എ.ഡി.ബി മുന്നറിയിപ്പ് നൽകി. പുതിയ ഏഷ്യൻ ഡവലപ്പ്‌മെന്റ് ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചില സമ്പദ്‍വ്യവസ്ഥകളിലെ മൊത്തം പണമൊഴുക്കിന്റെ 40 ശതമാനത്തോളം ഗൾഫ് നിന്നാണ് എത്തുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 28ന് സംഘർഷം രൂക്ഷമായതു മുതൽ ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വമുണ്ടായിട്ടുണ്ടെന്ന് എ.ഡി.ബി റിപ്പോർട്ടിൽ പറഞ്ഞു. പല മേഖലകളിലും ഇതിനകം പണമയക്കൽ കുറവ്, ദുർബല സാമ്പത്തിക സാഹചര്യങ്ങൾ, വ്യാപാര വളർച്ചാ മന്ദഗതി എന്നിവ നേരിടുകയാണെന്നും ചൂണ്ടിക്കാട്ടി. ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമയക്കലിൽ ഗൾഫ് രാജ്യങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമയക്കലിലെ കുറവ് മേഖലയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് നിരീക്ഷണം. ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള മൊത്തം പണമയക്കലിന്റെ ഏകദേശം 40 ശതമാനം ഗൾഫിൽ നിന്നാണ്. മിഡിൽ ഈസ്റ്റ് സംഘർഷം നീണ്ടുനിൽക്കുന്നത് എണ്ണവില വർധന, ടൂറിസം രംഗത്തെ ഇടിവ് എന്നിവക്ക് ഇടയാക്കുമെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.