Posted On
date_range Updated On
date_range ഇൻഡിഗോ ഹൈദരബാദ് സർവിസ് ജൂലൈ ഒന്നു മുതൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് സർവിസ് ജൂലൈ ഒന്നു മുതൽ പുന:രാരംഭിക്കും. കുവൈത്ത്-ഹൈദരാബാദ് സെക്ടറിലാണ് സർവിസ്. ദിവസവും കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്കും തിരിച്ചും സർവിസ് ഉണ്ടാകും.
കുവൈത്തിൽ നിന്ന് വൈകീട്ട് 6.25ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം 1.45ന് ഹൈദരാബാദിൽ എത്തും. ഹൈദരാബാദിൽ നിന്ന് പുലർച്ചെ 2.45ന് പുറപ്പെടുന്ന വിമാനം കുവൈത്ത് സമയം 5.25ന് കുവൈത്തിൽ എത്തും. വിമാനത്തിൽ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇൻഡിഗോ കൊച്ചി സർവിസ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആരംഭിക്കാത്തത് മലയാളികൾക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.