Posted On
date_range Updated On
date_range ത്വാഖ അഹമ്മദ് മൗലവിയുടെ വിയോഗം: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ അനുശോചിച്ചു
കുവൈത്ത് സിറ്റി: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജില്ല പ്രസിഡണ്ടും മംഗലാപുരം-കീഴൂർ സംയുക്ത ഖാളിയുമായ ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരിയുടെ വിയോഗത്തിൽ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) അനുശോചനം രേഖപ്പെടുത്തി.
മതവിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വമായിരുന്ന,ലാളിത്യവും അഗാധമായ വിജ്ഞാനവും കൊണ്ട് ജനമനസ്സുകളിൽ വലിയ ആദരവ് നേടിയ അതുല്ല്യ പണ്ഡിത പ്രതിഭയായിരുന്നു ത്വാഖ അഹമ്മദ് മൗലവിയെന്ന് കെ.ഐ.സി വ്യക്തമാക്കി. അദ്ദേഹത്തിന്റെ വിയോഗം സമസ്തക്കും സമൂഹത്തിനും തീരാ നഷ്ടമാണെന്നും കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.