വടക്കൻ മേഖലയിൽ എത്തിയ മിസൈൽ-ഡ്രോൺ ഭാഗങ്ങൾ കുവൈത്ത് സൈന്യം നിർവീര്യമാക്കി

കുവൈത്ത് സിറ്റി: ഇറാൻ-യു.എസ്, ഇസ്രായേൽ സംഘർഷ ഘട്ടത്തിൽ രാജ്യത്തെ ലക്ഷ്യമിട്ട് എത്തിയ മിസൈൽ,ഡ്രോൺ ഭാഗമാങ്ങൾ, സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ എന്നിവ കുവൈത്ത് നിർവീര്യമാക്കി.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മുതൽ വൈകുന്നേരം ഏഴുവരെ കുവൈത്തിന്റെ വടക്കൻ മേഖലയിൽ ലാൻഡ് ഫോഴ്‌സ് എഞ്ചിനീയറിംഗ് കോർപ്‌സിന്റെ എക്‌സ്‌പ്ലോസീവ് ഓർഡനൻസ് ഡിസ്‌പോസൽ (ഇ.ഒ.ഡി) നേതൃത്വത്തിലായിരുന്നു നടപടി.

ചൊവ്വാഴ്ച ഷ്രാപ്‌നെലും സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് നേരത്തെ അറിയിച്ചു. പ്രവർത്തനങ്ങളുടെ ഭാഗമായി ഒറ്റപ്പെട്ട സ്ഫോടന ശബ്ദങ്ങൾ ഉണ്ടായി.

Tags:    
News Summary - Kuwaiti army neutralizes missile-drone parts that arrived in the northern region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.