കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ കെയർ ഗ്രൂപ് സാൽമിയയിൽ തുടങ്ങിയ സൂപ്പർ മെട്രോ സ്പെഷലൈസ്ഡ് മെഡിക്കൽ സെൻററിൽ മെഡിക്കൽ ക്യാമ്പ് നടത്തി.
എം.ജെ.കെ, കിസ്സോ എന്നീ സംഘടന അംഗങ്ങൾക്കുവേണ്ടിയാണ് നിലവിലുള്ള സ്ഥിതിഗതികൾക്കനുസൃതമായി കോവിഡ്-19 സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പ് നടത്തിയത്.
ക്യാമ്പിൽ രണ്ടു ദിവസങ്ങളിലായി അഞ്ഞൂറിൽ അധികംപേർ പങ്കെടുത്തു. അടിസ്ഥാന ആരോഗ്യസ്ഥിതി അറിയാനുള്ള പരിശോധനകളോടൊപ്പം ഡോക്ടറെ കാണാനുള്ള അവസരം സൗജന്യമായി ഒരുക്കി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം ക്യാമ്പുകൾ നടത്തുന്നതെന്നും എല്ലാവിഭാഗം ആളുകൾക്കും പ്രത്യേകിച്ച് ഇന്ത്യൻ സംഘടനകൾ കേന്ദ്രീകരിച്ചുകൊണ്ട് ഇനിയും ഇതുപോലെയുള്ള മെഡിക്കൽ ക്യാമ്പുകൾ നടത്തുമെന്നും മെട്രോ മാനേജ്മെൻറ് അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ കോവിഡ് മുക്തി നേടിയവർക്കുവേണ്ടി ഗ്രൂപ്പിലെ ഡോക്ടർമാരുടെ പ്രത്യേക പാനൽ നിർദേശിച്ച പ്രകാരമുള്ള 55 ദീനാറിെൻറ പോസ്റ്റ് കോവിഡ് ഹെൽത്ത് പാക്കേജ് 24.5 ദീനാറിന് നൽകുന്നതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.