'കോ​മ്പ​സ്' ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം: അ​ദ്‌​നാ​ൻ സ​ഊ​ദും ഫി​സാ​നും വി​ജ​യി​ക​ൾ

കു​വൈ​ത്ത് സി​റ്റി: 'കോ​മ്പ​സ്' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഗ​ൾ​ഫി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​സ്.​ഐ.​ഒ കേ​ര​ള സം​ഘ​ടി​പ്പി​ച്ച ഗ​ൾ​ഫ് സ്​​റ്റു​ഡ​ൻ​റ്​​സ് ക്യാ​മ്പി​ൽ ന​ട​ന്ന ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ അ​ദ്‌​നാ​ൻ സ​ഊ​ദ് ര​ണ്ടാം സ്ഥാ​ന​വും ഫി​സാ​ൻ അ​ബ്‌​ദു​ൽ ഖാ​ദ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി വി​ജ​യി​ക​ളാ​യി.

കു​വൈ​ത്തി​ന് പു​റ​മെ സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ഖ​ത്ത​ർ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ് ഇ​വ​ർ വി​ജ​യി​ക​ളാ​യ​ത്. ഇ​രു​വ​രും ഫ​ഹാ​ഹീ​ൽ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. അ​ദ്‌​നാ​ൻ സ​ഊ​ദ് കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ നി​യാ​സ് ഇ​സ്‌​ലാ​ഹി–​സു​മ​യ്യ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നും ഫി​സാ​ൻ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ബ്‌​ദു​ൽ ഖാ​ദ​ർ–​ഷ​മീ​ന ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നു​മാ​ണ്. വി​ജ​യി​ക​ളെ കെ.​ഐ.​ജി പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി​യും വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ഡ​യ​റ​ക്‌​ട​ർ അ​ബ്‌​ദു​ൽ റ​സാ​ഖ് ന​ദ്‌​വി​യും അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - 'Compass' Quran Recitation Competition: Adnan Saud and Fizan Win S

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.