കുവൈത്ത് സിറ്റി: കമ്യൂണിറ്റി വെൽഫെയർ ഫണ്ട് പ്രവാസികളുടെ ക്ഷേമത്തിനും അത്യാവശ്യങ്ങൾക്കുമായി ചെലവഴിക്കുമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. എംബസി സന്ദർശിച്ച ഗൾഫ് മാധ്യമം -മീഡിയവൺ സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ക്ഷേമത്തിന് ചെലവഴിക്കാനുള്ള ഫണ്ട് തന്നെയാണിത്. ഫിക്സഡ് ഡെപ്പോസിറ്റ് പോലെ കെട്ടിപ്പൂട്ടി വെക്കാനുള്ളതല്ല. കമ്യൂണിറ്റി വെൽഫെയർ ഫണ്ടുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ എംബസി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എംബസിയിലും മൂന്ന് ഒൗട്ട്സോഴ്സ് സെൻററുകളിലും ജനങ്ങൾക്ക് വെള്ളപേപ്പറിൽ അപേക്ഷ നൽകാവുന്നതാണ്. അർഹരായവരുടെ അപേക്ഷകൾ പരിഗണിച്ച് സഹായങ്ങൾ നൽകുകതന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്യൂണിറ്റി വെൽഫെയർ ഫണ്ട് പ്രവാസികളുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്നത് പ്രവാസി സമൂഹത്തിെൻറ ദീർഘനാളായുള്ള ആവശ്യമാണ്. കുവൈത്തിൽ പുതുതായി ചുമതലയേറ്റ അംബാസഡർ നടപ്പാക്കിയ ഒേട്ടറെ ജനോപകാരപ്രദമായ പരിഷ്കാരങ്ങൾക്കൊപ്പം കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ചെലവഴിക്കുമെന്നുമുള്ള പ്രഖ്യാപനം വലിയ ആശ്വാസമാണ്. കോവിഡ് പ്രതിസന്ധിക്കാലത്ത് ഇന്ത്യക്കാർ ജോലിയും വരുമാനവും ഇല്ലാതായി ഭക്ഷണത്തിനും വിമാന ടിക്കറ്റിനും പ്രയാസപ്പെട്ട ഘട്ടത്തിൽ പോലും ഇൗ ഫണ്ട് അവർക്കായി വിനിയോഗിക്കപ്പെട്ടില്ല. വിവിധ പ്രവാസി സംഘടനകൾ വിഷയത്തിൽ കോടതിയെ സമീപിക്കുകയുണ്ടായി. ഇപ്പോൾ മറ്റു രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് പോലും മാതൃകയാവുന്ന നടപടികൾക്കാണ് കുവൈത്ത് എംബസി തുടക്കംകുറിക്കുന്നത്.
ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ഗൾഫ് മാധ്യമം- മീഡിയവൺ സംഘം അംബാസഡറുമായി ചർച്ച ചെയ്തു. പല വിഷയങ്ങളിലും എംബസി ഇതിനകം നടപടികൾ ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. പൊതുമാപ്പ് കാലത്ത് എംബസി ഒൗട്ട്പാസ് നൽകി തിരിച്ചുപോവാൻ കഴിയാത്തവരുടെ പ്രശ്നം കുവൈത്ത് അധികൃതരുമായി സംസാരിക്കും. രേഖകളില്ലാത്ത ഇന്ത്യക്കാരുടെ വിവരശേഖരണം നടത്തിവരുകയാണ്. ഇവർക്കായി ഒരു പൊതുമാപ്പ് കൂടി അനുവദിക്കാൻ കുവൈത്ത് അധികൃതരുമായി സംസാരിക്കുമെന്നും സിബി ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.