കുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് ബദൽ ശിക്ഷയായി കമ്യൂണിറ്റി സർവിസ് നടപ്പിലാക്കുന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ തീരുമാന പ്രകാരമാണ് നടപടി. ഇതു സംബന്ധമായ ഉത്തരവ് പുറത്തിറക്കി. തീരുമാനം അടുത്ത മാസം മുതല്‍ നടപ്പില്‍വരും.
ജയിൽ ശിക്ഷക്ക് പകരം ബോധവത്കരണ പരിപാടികളിലും, സ്കൂൾ-ആശുപത്രി പ്രവർത്തനങ്ങളിലും, വൃക്ഷത്തൈ നടൽ, ബീച്ച് ശുചീകരണം പോലുള്ള കമ്യൂണിറ്റി സർവിസുകളിലും നിയമലംഘകരെ നിയോഗിക്കാമെന്നതാണ് വ്യവസ്ഥ.നിയമലംഘകൻ നിർദിഷ്ട സേവനം പൂർത്തിയാക്കാതെ വന്നാൽ യഥാർഥ ശിക്ഷ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ജയിൽ ആശ്രയം കുറക്കുകയും, നിയമലംഘകരെ പുനരധിവസിപ്പിച്ച് സുരക്ഷിതമായ പെരുമാറ്റം ഉറപ്പാക്കുകയുമാണ് നടപടിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.