പൊതു ബസ് സർവിസുകൾ നവീകരിക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ ബസ് സംവിധാനം നവീകരിക്കുന്നു. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ചേർന്ന ആഭ്യന്തര മന്ത്രാലയം യോഗത്തിൽ ഇതു ചർച്ചയായി.

ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൾവഹാബ് അൽ വുഹൈബിന്റെ അധ്യക്ഷതയിൽ ജനറൽ ട്രാഫിക് വകുപ്പും പ്രമുഖ പൊതുഗതാഗത കമ്പനികളുടെ പ്രതിനിധികളും ചർച്ചചെയ്തു.

ബസ് പ്രവർത്തനങ്ങളും റൂട്ടുകളും, ഗതാഗത കമ്പനികൾ നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളും ചർച്ചയിൽ പരിശോധിച്ചു. പൊതുഗതാഗതം യാത്രക്കാർക്ക് സുരക്ഷിതവും ആകർഷകവുമായതാക്കി മാറ്റുന്നതിനുള്ള പദ്ധതികളും ചർച്ച ചെയ്തു. ഏപ്രിലിൽ, രാജ്യത്തെ പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി ശിപാർശകൾ മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ചിരുന്നു.

കാത്തിരിപ്പ് കേന്ദ്രങ്ങളുള്ള ബസ് സ്റ്റോപ്പുകളെ കുറിച്ച് പഠിക്കാനും രൂപകൽപ്പന ചെയ്യാനും മേൽനോട്ടം വഹിക്കാനും ആവശ്യപ്പെടുന്ന ശിപാർശകളും കൗൺസിൽ അംഗീകരിച്ചു.

യാത്രാ ഗതാഗത സേവനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു സമർപ്പിത പൊതുഗതാഗത അതോറിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പഠനത്തിന് കൗൺസിൽ അംഗീകാരം നൽകുകയുമുണ്ടായി.

Tags:    
News Summary - Public bus services are being upgraded.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.