Posted On
date_range Updated On
date_range ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ്; സോഷ്യൽ മീഡിയയും മെസേജിങ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ പൊതജുനങ്ങളെ ലക്ഷ്യമിടുന്നത്
കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ബാങ്കിന്റെ പേരിൽ നടക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർ.
വ്യാജ നിക്ഷേപ അവസരങ്ങളും സംശയാസ്പദമായ പണ കൈമാറ്റ പദ്ധതികളും വഴി തട്ടിപ്പുകൾ വർധിക്കുന്നതായി സെൻട്രൽ ബാങ്ക് അറിയിച്ചു. സോഷ്യൽ മീഡിയയും മെസേജിംഗ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ പൊതജുനങ്ങളെ ലക്ഷ്യമിടുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു. വേഗത്തിൽ ലാഭം വാഗ്ദാനം ചെയ്ത് അജ്ഞാത അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ ആവശ്യപ്പെടുന്ന രീതികളും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ലൈസൻസില്ലാത്ത പ്ലാറ്റ്‌ഫോമുകളുമായോ സംശയാസ്പദ വ്യക്തികളുമായോ സാമ്പത്തിക ഇടപാടുകൾ നടത്തരുതെന്നും സെൻട്രൽ ബാങ്ക് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.