കെ.ഇ.എ വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം ചെയ്യുന്നു

കെ.ഇ.എ വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം

കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രീയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് മെമ്പർമാരുടെ മക്കൾക്ക് നൽകിവരുന്ന വിദ്യഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം ഫർവാനിയ തക്കാര ഹാളിൽ നടന്നു.

ജന.സെക്രട്ടറി അസീസ് തളങ്കര കൺവീനർ പ്രശാന്ത് നെല്ലിക്കാട്ടിന് പോസ്റ്റർ നൽകി പ്രകാശനം നിർവഹിച്ചു. പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് അംഗം മുനീർ കുണിയ ഉദ്ഘാടനം ചെയ്തു.

സത്താർ കുന്നിൽ, രാമ ക്യഷ്ണൻ കള്ളാർ, സുധൻ ആവിക്കര, ഹമീദ് മധൂർ, ഫൈസൽ സി.എച്ച്, അഷറഫ് കുച്ചാണം, ഹസ്സൻ ബല്ല, അബ്ദുല്ല കടവത്ത്, അഷറഫ് കോളിയടുക്കം, കുവൈത്ത് ഫെസ്റ്റ് കൺവീനർമാരായ റഫീക്ക് ഒളവറ, ഖലീൽ തിഡിൽ, സെട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

ജന.സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറർ എം.വി.ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - KEA Education Award Poster Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.