കുവൈത്ത് സിറ്റി: ഗൾഫ് ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷാ ബോധവത്കരണം ശക്തമാക്കി കുവൈത്ത്. ‘സുരക്ഷിതമായി ക്രോസ് ചെയ്യുക’ എന്ന മുദ്രാവാക്യത്തോടെയാണ് ഇത്തവണ ട്രാഫിക് വാരം ആചരിക്കുന്നത്. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ റോഡ് സുരക്ഷക്ക് നിർണായക പങ്കുണ്ടെന്ന് ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
ഗതാഗത നിയമങ്ങൾ പാലിക്കുന്നതിലും സുരക്ഷിത ഡ്രൈവിംഗ് ശീലങ്ങളിലും ജനങ്ങളിൽ കൂടുതൽ അവബോധം ഉണ്ടായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കുട്ടികളിൽ ട്രാഫിക് അച്ചടക്കവും റോഡ് മര്യാദയും വളർത്തുന്നതിൽ കുടുംബങ്ങളുടെ പങ്ക് നിർണായകമാണെന്നും ട്രാഫിക് വകുപ്പ് ചൂണ്ടിക്കാട്ടി.
ട്രാഫിക് ലൈറ്റുകളും നിർദ്ദിഷ്ട ക്രോസിംഗ് സംവിധാനങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രത്യേക ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കാൻ വിവിധ വിഭാഗങ്ങൾക്കായി പരിശീലന അവബോധ പരിപാടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.