കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി വിജയാഘോഷത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന്റെ ഭാഗമായി ‘കാസ്രോട്ടാരവം’ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ അധ്യക്ഷത വഹിച്ചു.
ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ആക്റ്റിങ് ജനറൽ സെക്രട്ടറി സലാം പട്ടാമ്പി, പ്രവർത്തക സമിതി അംഗം ഖാദർ കൈതക്കാട്, ജില്ല ഭാരവാഹികളായ അബ്ദുള്ള കടവത്ത്, കബീർ തളങ്കര, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, സി.പി.അഷ്‌റഫ്, വിവിധ മണ്ഡലം ഭാരവാഹികളായ അബ്ദുൽ ഹക്കീം അൽ ഹസനി, ഹസ്സൻ ബല്ല,അഷ്‌റഫ് കോളിയടുക്കം, ഗഫൂർ കോട്ടക്കുന്ന്, ഉമ്മർ ഉപ്പള എന്നിവർ ആശംസകൾ നേർന്നു. ആഘോഷ ഭാഗമായി പ്രവർത്തകർ മധുരം പങ്കിട്ടു. ജില്ല പ്രവർത്തക സമിതി അംഗങ്ങൾ, ജില്ലാ മണ്ഡലം പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, സെക്രട്ടറി മുത്തലിബ് തെക്കേക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.