കുവൈത്ത് സിറ്റി: രാജ്യത്ത് ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന അസ്ഥിര കാലാവസ്ഥ അടുത്ത ആഴ്ചവരെ തുടരുമെന്ന് പ്രവചനം. പ്രമുഖ ഗോള നിരീക്ഷകനായ ആദിൽ അൽ മർസൂഖ് ആണ് ഇക്കാര്യം പറഞ്ഞത്. ബവാരിഹ് എന്ന പ്രതിഭാസത്തിെൻറ ഭാഗമായി വടക്ക്-പടിഞ്ഞാറൻ കാറ്റടിച്ചു വീശുന്നതാണ് പൊടിപടലങ്ങൾ ഉയർത്താൻ ഇടയാക്കുന്നത്. അതിനിടെ, പൊടിക്കാറ്റ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനങ്ങളെ നേരിയ തോതിൽ ബാധിച്ചതായി അധികൃതർ പറഞ്ഞു. കാഴ്ചപരിധി വളരെ കുറഞ്ഞതിനാൽ ഈ സമയം കുവൈത്തിൽ ഇറങ്ങേണ്ട ചില സർവിസുകൾ ബഹ്റൈൻ, ദമ്മാം എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.