കുവൈത്ത് സിറ്റി: തീരപ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട 20 ടൺ മാലിന്യം നീക്കിയതായി കുവൈത്ത് ഡൈവിങ് ടീം അറിയിച്ചു. ഏതാനും മാസങ്ങൾക്കുള്ളിലാണ് ശുദ്ധീകരണം നടത്തിയതെന്ന് കുവൈത്ത് തീരദേശ വിഭാഗം തലവൻ വലീദ് അശ്ശത്തി കുവൈത്ത് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്ലാസ്റ്റിക്, മീൻ പിടിക്കുന്ന വലകൾ, മരക്കഷണങ്ങൾ എന്നിവയാണ് നീക്കിയത്. ഇത്തരം മാലിന്യങ്ങൾ മത്സ്യങ്ങളുൾപ്പെടെയുള്ള കടൽ ജീവികളുടെ നാശത്തിനും അന്തരീക്ഷ മലിനീകരണത്തിനും കാരണമായിത്തീരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.