കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാര്‍ തമ്മിലെ സംഘര്‍ഷം; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം.
കഴിഞ്ഞ ദിവസമാണ് ടെർമിനൽ നാലിലുള്ള ആഗമന ഗേറ്റിന് പുറത്ത് എട്ട് കുവൈത്ത് പൗരന്മാർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പരിക്കേറ്റ ഒരാളെ ഫർവാനിയ ആശുപത്രിയിലേക്കും മറ്റ് ഏഴു പേരെ ചോദ്യം ചെയ്യാനായി ജലീബ് പൊലീസ് സ്റ്റേഷനിലേക്കും മാറ്റി.
ഇവരിൽ അഞ്ചുപേർ സഹോദരങ്ങളും ബന്ധുക്കളുമടങ്ങിയ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഒരേ വിമാനത്തിലെത്തിയ ഇവർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും പിന്നീട് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.