Posted On
date_range Updated On
date_range സിവിൽ െഎഡി മൊബൈൽ ആപ് പുറത്തിറക്കി
കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സിവിൽ െഎഡി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. സ്വദേശ ികൾക്കും വിദേശികൾക്കും സ്മാർട്ട് ഫോണിൽ ആപ് ഡൗൺലോഡ് ചെയ്തെടുത്ത് എൻറോൾ ചെയ്യാം. kuwait mobile id എന്ന് പ്ലേ സ്റ്റോറിൽ സർച്ച് ചെയ്താൽ ആപ് ലഭിക്കും. നിലവിലെ സിവിൽ െഎഡി കാർഡിന് ഒരുമാസ കാലാവധിയുണ്ടാവണം. സിവിൽ െഎഡി നമ്പർ, സീരിയൽ നമ്പർ, പാസ്പോർട്ട് നമ്പർ എന്നിവ അടിച്ചുകൊടുത്ത് രജിസ്ട്രേഷൻ പൂർത്തിയായാൽ തിരിച്ചറിയൽ രേഖയായും സർക്കാർ ഇ-സേവനങ്ങൾ, ലൈസൻസ് പുതുക്കൽ, ഡിജിറ്റൽ സിഗ്നേച്ചർ വെരിഫിക്കേഷനുകൾ എന്നിവക്ക് സ്മാർട്ട് സിവിൽ െഎഡി കാർഡിന് പകരമായി ആപ്ലിക്കേഷൻ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.