ഒരുമ അംഗങ്ങൾക്കുള്ള പ്രത്യേക ഓഫറുകൾ സിറ്റി ക്ലിനിക്കിൽ പ്രഖ്യാപിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ആദ്യ എ.സി.എച്ച്.എസ്.ഐ അംഗീകൃത ക്ലിനിക്കായ സിറ്റി ക്ലിനിക്കിൽ കെ.ഐ.ജിയുടെ സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’ അംഗങ്ങൾക്ക് പ്രത്യേക ഓഫറുകൾ. ‘ഒരുമ’ അംഗങ്ങൾക്ക് കൺസൽട്ടേഷന് 50 ശതമാനം ഇളവും ലാബ് ടെസ്റ്റുകൾ, റേഡിയോളജി സേവന നടപടി ക്രമങ്ങൾ, ഫാർമസി എന്നിവയിൽ പ്രത്യേക ഇളവും ലഭ്യമാകും.
ഫഹാഹീൽ ബ്രാഞ്ചിൽ നടന്ന ഇതുസംബന്ധിച്ച ധാരാണപത്രം ഒപ്പുവെക്കൽ ചടങ്ങിൽ സിറ്റി ക്ലിനിക് ഡെപ്യൂട്ടി ജനറൽ മാനേജർ സതീഷ് മഞ്ജപ്പ, ക്വാളിറ്റി കൺട്രോൾ മാനേജർ നിതിൻ ജഗന്നാഥ്, മഹ്ബൂല ബ്രാഞ്ച് മാനേജർ മിലൻ ജലീൽ അഹമ്മദ്, ഫഹാഹീൽ ബ്രാഞ്ച് മാനേജർ കിരൺ റെഡ്ഡി, ഖൈത്താൻ ബ്രാഞ്ച് മാനേജർ ഫാവാസ് എന്നിവർ പങ്കെടുത്തു.
ഒരുമ ആക്ടിങ് ചെയർമാൻ സാബിഖ് യൂസുഫ്, സെക്രട്ടറി നവാസ് എസ്.പി, ഫഹാഹീൽ ഏരിയ ഒരുമ കൺവീനർ എം.കെ. അബ്ദുൽ ഗഫൂർ, കെ.ഐ.ജി ഫഹാഹീൽ ഏരിയ എക്സിക്യുട്ടീവ് അംഗങ്ങളും പങ്കാളികളായി. ഒരുമയുമായുള്ള ധാരണ സമൂഹികാരോഗ്യ പുരോഗതിയിലേക്കുള്ള ഒരു വലിയ ചുവടുവെപ്പായും, ആളുകൾക്ക് നിലാവാരമേറിയ ആരോഗ്യ പരിപാലനം ഉറപ്പാക്കുകയും ചെയ്യുമെന്ന് സിറ്റി ക്ലിനിക് അധികൃതർ പറഞ്ഞു.
ഡിസംബർ ആറിന് തുടങ്ങിയ കാമ്പയിൻ രണ്ട് മാസം നീണ്ടുനിൽക്കും. കാമ്പയിൻ കാലയളവിൽ മാത്രമാണ് ഒരുമയിൽ അംഗത്വം എടുക്കാനും പുതുക്കാനും കഴിയുക. രണ്ടര ദിനാർ നൽകി എല്ലാ മലയാളിക്കും പദ്ധതിയിൽ അംഗത്വമെടുക്കാം. ഒരുമയിൽ അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ട് ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും. അംഗങ്ങൾക്ക് പ്രത്യേക രോഗങ്ങൾക്ക് ചികിത്സാ സഹായമായി ധന സഹായവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.