Posted On
date_range Updated On
date_range പൗരത്വ സുപ്രീം കമ്മിറ്റി യോഗം ചേർന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വത്തിനായുള്ള സുപ്രീം കമ്മിറ്റി യോഗം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്നു. ഇരട്ട പൗരത്വം കൈവശംവെച്ചതിന് പൗരത്വ നിയമത്തിലെ ആർട്ടിക്ക്ൾ 10, 11 അനുസരിച്ച് ഒരു വ്യക്തിയുടെ കുവൈത്ത് പൗരത്വം റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാജരേഖ ചമച്ച് നേടിയ മറ്റൊരു വ്യക്തിയുടെയും പൗരത്വം റദ്ദാക്കി. മറ്റു കാരണങ്ങളാലും ഒരാളുടെ പൗരത്വവും റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.