Posted On
date_range Updated On
date_range 2876 പേരുടെകൂടി പൗരത്വം റദ്ദാക്കി
കുവൈത്ത് സിറ്റി: രാജ്യത്ത് പൗരത്വം റദ്ദാക്കല്‍ നടപടികള്‍ തുടരുന്നു. അനധികൃതമായി പൗരത്വം നേടിയ 2876 പേരുടെ പൗരത്വം കൂടി റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ 13 പേര് പുരുഷന്മാരും 2863 സ്ത്രീകളുമാണ്. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹ് അധ്യക്ഷനായ സുപ്രീം കമ്മിറ്റിയുടെ നിർദേശം മന്ത്രി സഭ അംഗീകരിക്കുകയായിരുന്നു.
ദേശീയ നിയമവുമായി ബന്ധപ്പെട്ട് 1959ലെ അമീരി ഡിക്രി അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. നേരത്തെയും അനധികൃതമായി നേടിയതെന്ന് കണ്ടെത്തിയ നിരവധി പേരുടെ പൗരത്വം പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.