മര്‍കസ് കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച ‘ചിറ്റ് ചാറ്റ് വിത്ത് അസ്ഹരി’ പരിപാടിയിൽ
ഡോ. അബ്ദുൽ ഹക്കിം അസ്ഹരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മർകസ് നോളജ് സിറ്റി മാതൃകയിൽ രാജ്യത്തുടനീളം വൈജ്ഞാനിക നഗരങ്ങൾ ഉയരണമെന്ന് മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹക്കിം അസ്ഹരി. മര്‍കസ് കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച ‘ചിറ്റ് ചാറ്റ് വിത്ത് അസ്ഹരി’ പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക പൗരാണിക നാഗരികതകളിൽ നിന്നും സാംസ്കാരിക കേന്ദ്രങ്ങളിൽ നിന്നും ഊര്‍ജമുള്‍ക്കൊണ്ട് ആധുനിക വൈജ്ഞാനിക ഗവേഷണപദ്ധതികളോടെ മര്‍കസ് നടത്തിയ ശ്രദ്ധേയ കാല്‍വെപ്പാണ് കോഴിക്കോട് കൈതപ്പൊയിലിൽ സ്ഥാപിച്ച മര്‍കസ് നോളജ് സിറ്റി.
അന്തര്‍ദേശീയ നിലവാരമുള്ള പഠനമികവിനും പശ്ചാത്തല സൗകര്യങ്ങള്‍ക്കുമൊപ്പം പ്രതിബന്ധരും സേവനസന്നദ്ധരുമായ പ്രഫഷനലുകളെ സൃഷ്ടിച്ചെടുക്കുകയാണ് സിറ്റിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നതെന്നും അബ്ദുൽ ഹക്കിം അസ്ഹരി പറഞ്ഞു.
ഫർവാനിയ അൽ ദുവൈഹി പാലസിൽ നടന്ന മീറ്റ് അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹക്കിം ദാരിമി അധ്യക്ഷത വഹിച്ചു. എൻജിനീയർ അബൂ മുഹമ്മദ് സ്വാഗതവും അഡ്വ. തൻവീർ ഉമർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.