കു​വൈ​ത്ത് ച​ന്തേ​ര കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ സം​ഗ​മ​ത്തി​ൽ​നി​ന്ന്

ച​ന്തേ​ര കൂ​ട്ടാ​യ്മ കു​വൈ​ത്തി​ലും

കു​വൈ​ത്ത് സി​റ്റി: ച​ന്തേ​ര ഗ്രാ​മ​ത്തി​ൽ​നി​ന്ന് തൊ​ഴി​ൽ തേ​ടി കു​വൈ​ത്തി​ലെ​ത്തി​യ​വ​രു​ടെ ഒ​ത്തു​ചേ​ര​ൽ ഫ​ഹാ​ഹീ​ൽ ത​ക്കാ​രാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. നാ​ടി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ 2023-25 വ​ർ​ഷ​ത്തേ​ക്കു​ള്ള കു​വൈ​ത്ത് ച​ന്തേ​ര മ​ഹ​ല്ല് കൂ​ട്ടാ​യ്മ​യു​ടെ പ്ര​ഥ​മ ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം (പ്ര​സി​ഡ​ന്റ്), ഇ.​കെ. അ​ന​സ് (ജ​ന. സെ​ക്ര.), നൗ​ഷാ​ദ് ച​ന്തേ​ര (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര.), എം. ​അ​ബ്ദു​ൽ ഖാ​ദ​ർ (ട്ര​ഷ.), പി.​പി. ഹ​കീം, സി​ദ്ദീ​ഖ് ഇ​ര​വി​ൽ, എം.​കെ. അ​സീ​സ് (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), എം. ​റ​ഹീം, ടി.​കെ. സ​ക്ക​റി​യ, ഇ.​കെ. സ​ഹ​ദ് (ജോ. ​സെ​ക്ര.) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

ഇ.​കെ. അ​ന​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സം​ഗ​മം മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലാം സ്മാ​ർ​ട്ട്, പി. ​മ​ഷൂ​ദ്, റ​ഹ്മാ​ൻ അ​ത്തി​ക്ക​ൽ, ഹ​ക്കീം, നൂ​റു​ദ്ദീ​ൻ മാ​ണി​യാ​ട്ട്, റി​യാ​സ്, അ​ഷ്റ​ഫ്‌ മാ​ണി​യാ​ട്ട്‌,‌ എം. ​അ​സ്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൗ​ഷാ​ദ് ച​ന്തേ​ര സ്വാ​ഗ​ത​വും ഖാ​ദ​ർ മാ​ണി​യാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Chantera Group in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.