ജി.​യു.​എ​സ്.​ടി​യി​ൽ ഹി​ന്ദി ഭാ​ഷാ ചെ​യ​ർ സ്ഥാ​പി​ക്കു​ന്ന​തി​നാ​യു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക​യും ജി.​യു.​എ​സ്.​ടി പ്ര​സി​ഡ​ന്‍റ്

പ്രഫ. ബ​സ്സാം അ​ല​മ​ദ്ദീ​നും

ഒ​പ്പു​വെ​ച്ചശേ​ഷം

ജി.​യു.​എ​സ്.​ടി യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഹി​ന്ദി ഭാ​ഷാ ചെ​യ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഗ​ൾ​ഫ് യൂ​നി​വേ​ഴ്സി​റ്റി ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ജി.​യു.​എ​സ്.​ടി)​യി​ൽ ഹി​ന്ദി ഭാ​ഷാ ചെ​യ​ർ സ്ഥാ​പി​ക്കു​ന്നു. ഇ​തു സം​ബ​ന്ധ​മാ​യ ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക​യും ജി.​യു.​എ​സ്.​ടി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ബ​സ്സാം അ​ല​മ​ദ്ദീ​നും ഒ​പ്പു​വെ​ച്ചു.

ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​റ​ൽ റി​ലേ​ഷ​ൻ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. അ​ടു​ത്ത മൂ​ന്ന് വ​ര്‍ഷ​ത്തേ​ക്കാ​യി ഹി​ന്ദി പ​ഠി​പ്പി​ക്കാ​ൻ ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി​ഷ്യ​നെ നി​യ​മി​ക്കും. കു​വൈ​ത്തി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ സ്റ്റ​ഡീ​സ് ചെ​യ​ർ ആ​ണി​ത്. നേ​ര​ത്തെ ഏ​പ്രി​ലി​ൽ കു​വൈ​ത്ത് റേ​ഡി​യോ​യി​ൽ പ്ര​തി​വാ​ര ഹി​ന്ദി റേ​ഡി​യോ പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

ലോ​ക​ത്ത് വ്യാ​പ​ക​മാ​യി സം​സാ​രി​ക്കു​ന്ന ഭാ​ഷ​ക​ളി​ലൊ​ന്നാ​ണ് ഹി​ന്ദി, 600 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ഹി​ന്ദി സം​സാ​രി​ക്കു​ന്നു​ണ്ട്. ആ​ഗോ​ള ത​ല​ത്തി​ൽ ഹി​ന്ദി​യു​ടെ സാം​സ്കാ​രി​ക വ്യാ​പ​ന​വും ബ​ഹു​ഭാ​ഷാ​വാ​ദ​ത്തി​നു​ള്ള സം​ഭാ​വ​ന​യും തി​രി​ച്ച​റി​ഞ്ഞ്, യു.​എ​ൻ ഫേ​സ്ബു​ക്ക്, എ​ക്സ് (ട്വി​റ്റ​ർ), ഇ​ൻ​സ്റ്റാ​ഗ്രാം എ​ന്നി​വ​യി​ൽ ഹി​ന്ദി സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളും യു.​എ​ൻ ന്യൂ​സി​ന്‍റെ ഹി​ന്ദി വെ​ബ്‌​സൈ​റ്റും 2018ൽ ​ആ​രം​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - Chair of Hindi Language at GUST University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.