അബ്ബാസിയ: കുവൈത്തിൽ മലയാളി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിനടുത്തുള്ള ഡാഫോഡിൽസിന് സമീപം ബുധനാഴ്ച ഉച്ചക്ക് 1.30നാണ് സംഭവം. 15 വർഷമായി കുവൈത്തിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിനിയാണ് അതിക്രമത്തിനിരയായത്. യുനൈറ്റഡ് സ്കൂളില്‍ പഠിക്കുന്ന മകനെ സ്കൂള്‍ വിട്ട് തിരിച്ചുകൊണ്ടുപോകുന്ന നേരത്താണ് അറബ് വംശജനെ പോലെ തോന്നിക്കുന്ന യുവാവ് മാല അപഹരിക്കാന്‍ ശ്രമം നടത്തിയത്. ഉറക്കെ നിലവിളിച്ച് മാലയും കഴുത്തിലെ ഷാളും ബലമായി കൂട്ടിപ്പിടിച്ചതിനാല്‍ അക്രമി ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തലയില്‍ പുൾഒാവർ ധരിച്ച് സിഗരറ്റ് വലിച്ച് കുറച്ചുനേരമായി പ്രതി ഇവിടെ നില്ക്കുണ്ടായിരുന്നുവെന്ന് ഡ്യൂട്ടിക്ക് പോകുവാന്‍ കാത്തുനിന്ന നഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.