ഗ്രീ​ൻ ഐ​ല​ൻ​ഡി​ൽ ‘ഭാ​ര​ത് മേ​ള- 2026’ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പ​തി ജ​ന​ങ്ങ​ൾ​ക്കൊ​പ്പം

ഗ്രീ​ൻ ഐ​ല​ൻ​ഡി​ൽ ആ​ഘോ​ഷം; ഇ​ന്ത്യ​ൻ സം​സ്കാ​ര​ നി​റ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന് ‘ഭാ​ര​ത് മേ​ള’

 ‘ഭാ​ര​ത് മേ​ള​യി​ൽ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി

കു​വൈ​ത്ത് സി​റ്റി: ഗ്രീ​ൻ ഐ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്റെ നി​റ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന് ‘ഭാ​ര​ത് മേ​ള- 2026’. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മേ​ള​യി​ൽ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ടൂ​റി​സ്റ്റ് എ​ന്റ​ർ​പ്രൈ​സ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് അ​റേ​ബ്യ​ൻ ഗ​ൾ​ഫ് റോ​ഡി​ലെ ഗ്രീ​ൻ ഐ​ല​ൻ​ഡി​ലാ​ണ് ഇ​ന്ത്യ​ൻ എം​ബ​സി മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പ​തി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ബ​സി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും വ്യാ​പാ​ര-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി. ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ നൃ​ത്ത-​സം​ഗീ​ത പ​രി​പാ​ടി​ക​ളും പ​ര​മ്പ​രാ​ഗ​ത ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും കാ​ണി​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളും കൈ​ത്ത​റി-​ക​ലാ പ്ര​ദ​ർ​ശ​ന​ങ്ങ​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​ത്യേ​ക അ​നു​ഭ​വ​മാ​യി. കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി വി​നോ​ദ പ​രി​പാ​ടി​ക​ളും പ്ര​ത്യേ​ക ക​ളി സ്ഥ​ല​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. ഇ​ന്ത്യ-​കു​വൈ​ത്ത് സൗ​ഹൃ​ദ​വും സാം​സ്കാ​രി​ക ഇ​ട​പെ​ട​ലും ശ​ക്തി​പ്പെ​ടു​ത്തു​ന്ന വേ​ദി​യാ​യി ഭാ​ര​ത് മേ​ള മാ​റി​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Celebrations in Green Island; 'Bharat Mela' brings together Indian cultural elements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.