കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷങ്ങൾക്ക് അയവുവരുത്തി ഇസ്രായേലും ഇറാനും വെടിനിർത്തൽ കരാറിലെത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതംചെയ്തു കുവൈത്ത്. വെടിനിർത്തൽ കരാറിലെത്താൻ അമേരിക്കയും ഖത്തറും നടത്തിയ ശ്രമങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു.
മേഖലയിൽ സുരക്ഷയും സ്ഥിരതയും തിരികെ കൊണ്ടുവരുന്നതിനുള്ള പ്രാരംഭ നടപടിയായി പ്രഖ്യാപനത്തെ വിലയിരുത്തി. ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലി അധിനിവേശ ആക്രമണം അവസാനിപ്പിക്കാൻ ഈ നടപടി സഹായിക്കുമെന്നും പ്രതീക്ഷ പുലർത്തി. പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളും സംഘർഷങ്ങളും പരിഹരിക്കുന്നതിനുള്ള മാർഗമായി സംഭാഷണങ്ങളെയും നയതന്ത്ര പരിഹാരങ്ങളെയും പിന്തുണക്കുന്ന കുവൈത്തിന്റെ ഉറച്ച നിലപാടും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.