സി.​ബി.​എ​സ്.​ഇ കു​വൈ​ത്ത് ക്ല​സ്റ്റ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റ് ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യ ഐ.​സി.​എ​സ്‌.​കെ

സി.​ബി.​എ​സ്.​ഇ കു​വൈ​ത്ത് ക്ല​സ്റ്റ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റ്; ഐ.​സി.​എ​സ്‌.​കെ ഓ​വ​റോ​ൾ ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: 24ാമ​ത് സി.​ബി.​എ​സ്.​ഇ കു​വൈ​ത്ത് ക്ല​സ്റ്റ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ കു​വൈ​ത്തി​ന് (ഐ.​സി.​എ​സ്‌.​കെ) ഓ​വ​റോ​ൾ കി​രീ​ടം. അ​ഹ​മ്മ​ദി​യി​ലെ ഷ​ബാ​ബ് സ്‌​പോ​ർ​ട്ടി​ങ് ക്ല​ബി​ൽ ന​ട​ന്ന കാ​യി​കോ​ത്സ​വ​ത്തി​ൽ 341 പോ​യ​ന്റ് ക​ര​സ്ഥ​മാ​ക്കി​യാ​ണ് സ്കൂ​ൾ അ​ഭി​മാ​ന​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. തു​ട​ർ​ച്ച​യാ​യ 19ാം വ​ർ​ഷ​വും കി​രീ​ടം നി​ല​നി​ർ​ത്താ​ൻ ഇ​തോ​ടെ ഐ.​സി.​എ​സ്‌.​കെ​ക്കാ​യി.

307 പോ​യ​ന്റ് നേ​ടി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ര​ണ്ടാം സ​ഥാ​ന​വും 247 പോ​യ​ന്റോ​ടെ ഫ​ഹാ​ഹീ​ൽ അ​ൽ വ​താ​നി​യ ഇ​ന്ത്യ​ൻ പ്രൈ​വ​റ്റ് സ്കൂ​ൾ മൂ​ന്നാ​മ​തു​മെ​ത്തി. 22 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 1300ലേ​റെ കു​ട്ടി​ക​ൾ കാ​യി​ക​മേ​ള​യി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. അ​ണ്ട​ർ 14, 17 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ങ്ങ​ളി​ലും അ​ണ്ട​ർ 17 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും ഐ.​സി.​എ​സ്‌.​കെ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി.

13 സ്വ​ർ​ണം, 19 വെ​ള്ളി, 12 വെ​ങ്ക​ലം എ​ന്നി​വ​യോ​ടെ​യാ​ണ് ഐ.​സി.​എ​സ്‌.​കെ​യു​ടെ നേ​ട്ടം. മി​ക​ച്ച നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ഐ.​സി.​എ​സ്‌.​കെ കാ​യി​ക​താ​ര​ങ്ങ​ളെ മാ​നേ​ജ്മെ​ന്റും അ​ധ്യാ​പ​ക​രും അ​ഭി​ന​ന്ദി​ച്ചു. സ്‌​കൂ​ളി​ലേ​ക്ക് കി​രീ​ടം കൊ​ണ്ടു​വ​രാ​ൻ തീ​വ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ച ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ടീ​ച്ച​ർ​മാ​രു​ടെ​യും സ​പ്പോ​ർ​ട്ടി​ങ് സ്റ്റാ​ഫി​ന്റെ​യും ശ്ര​മ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - CBSE Kuwait Cluster Athletic Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.