കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ ബാസ്കറ്റ് ബാളിൽ മികച്ച നേട്ടവുമായി യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ.ഛത്തിസ്ഗഢിലെ ഡൽഹി പബ്ലിക് സ്കൂൾ രാജ്നന്ദ്ഗാവിൽ നടക്കുന്ന സി.ബി.എസ്.ഇ ദേശീയ ചാമ്പ്യൻഷിപ്പിൽ 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ കുവൈത്ത് ടീമാണ് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ എന്നും മാനേജ്മെന്റ് അറിയിച്ചു.
ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ചാണ് അവസാന എട്ടു ടീമുകളുടെ മത്സരങ്ങളിലേക്ക് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ കടന്നത്. അവസാന മൽസരത്തിൽ ശക്തരായ ഒമാൻ ടീമിനെതിരെ പിന്നിട്ടു നിന്നതിന് ശേഷം അവസാന നിമിഷത്തിലെ കുതിച്ചു ചാട്ടത്തിലൂടെയാണ് മത്സരം കൈപ്പിടിയിലൊതുക്കിയത്. ക്യാപ്റ്റൻ ധീരജ് ദിലീപ്, ദക്ഷിൻ, ജോഹാൻ, ഹരിഹരൻ, ബ്രയാൻ, ഡിയോൻ, സിയാൻ, ഡരോൺ എന്നിവരുടെ മികച്ച പ്രകടനം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. സന്ദേശ് ഹരിയാണ് കോച്ച്. ക്വാർട്ടർ ഫൈനൽ മൽസരം വെള്ളിയാഴ്ച നടക്കും. ലോകമെമ്പാടുമുള്ള സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 ടീമുകളാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഇതിൽ കുവൈത്തിനെ ഈ വർഷം പ്രതിനിധീകരിച്ചത് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.