കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെതിരെ നടപടി ശക ്തമാക്കുന്നു. അനുമതിയില്ലാതെയുള്ള ധനസമാഹരണം ഒരുനിലക്കും അനുവദിക്കരുതെന്നാണ് സർക്കാർ നിലപാട്. അടുത്ത മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച പ്രത്യേക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബ്സ് പത്രം റിപ്പോർട്ട് ചെയ്തു. കുവൈത്തിനെ രഹസ്യപ്രവർത്തനങ്ങൾക്കുള്ള ഇടമാക്കുന്നത് തടയുകയാണ് ലക്ഷ്യം.
രാഷ്ട്രീയപരമായ കാര്യങ്ങൾക്ക് സാമ്പത്തിക സമാഹരണം നടത്താൻ അനുവദിക്കില്ല. സംശയകരമായ പ്രവർത്തനങ്ങൾ നടത്തുന്നവരെ അറസ്റ്റു ചെയ്ത് നിയമനടപടി സ്വീകരിക്കും. സുഹൃദ് രാജ്യങ്ങളിൽനിന്നുള്ളവരായാലും വെച്ചുപൊറുപ്പിക്കില്ല. സംശയകരമായ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കുവൈത്തിൽനിന്ന് പണമയക്കുന്നത് നിയന്ത്രിക്കാൻ തൊഴിൽ-സാമൂഹികക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കും. വിദേശികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം പിരിക്കുന്നത് ഒാരോരുത്തരുടെയും ഇഖാമയുമായി ബന്ധപ്പെടുത്തി സൂക്ഷ്മമായി നിരീക്ഷിക്കും. കുറ്റക്കാരെന്ന് കണ്ടാൽ ഉടൻ നടപടി സ്വീകരിക്കും.
ബ്രദർഹുഡ് പ്രവർത്തകരായ എട്ട് ഈജിപ്ത് പൗരന്മാരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. അറസ്റ്റുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് മന്ത്രിസഭ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്തൊക്കെ നടപടികളാണ് ഇക്കാര്യത്തിൽ തീരുമാനിക്കേണ്ടത് എന്ന കാര്യം മന്ത്രിസഭയോഗത്തിൽ തീരുമാനിക്കും. ഈജിപ്ത് ഇൻറർപോളിെൻറ നിർദേശത്തെ തുടർന്ന് കുവൈത്ത് പൊലീസാണ് എട്ടംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.