കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ കുവൈത്ത് ഇടവക ഭാരവാഹികൾ
കുവൈത്ത് സിറ്റി: കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ കുവൈത്ത് ഇടവക 2025 -26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പൊതുയോഗത്തിന് ഇടവക വികാരി റെവ. പ്രജീഷ് മാത്യുവിന്റെ നേതൃത്വം വഹിച്ചു. ജിജി ജോൺ (വൈസ് പ്രസിഡന്റ്), മൃദുൻ ജോർജ് (സെക്രട്ടറി), രാഗിൽ രാജ് (ട്രസ്റ്റി), ജേക്കബ് ഷാജി (ജോയന്റ് സെക്രട്ടറി), ജിതിൻ എബ്രഹാം (ആത്മായ ശുശ്രൂഷകൻ), സോണറ്റ് ജസ്റ്റിൻ (മീഡിയ കോഓർഡിനേറ്റർ ആൻഡ് യൂത്ത് സെക്രട്ടറി), ഷിജി ഡേവിസ് (ലേഡി സെക്രട്ടറി), സിനിമോൾ തോമസ് (കൊയർ ലീഡർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ഇടവകയുടെ കമ്മിറ്റി അംഗങ്ങളായി എം.ടി തോമസ്, ബിജോമോൻ, ഡെയ്സി വിക്ടർ, ജെമിനി സുനിൽ, ജോളി ജോൺ, ജോൺസൻ മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.